വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ മലയാള പരിഭാഷ
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്‌ല്‍:16-89) മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില്‍ നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്‍ആന്‍ മലയാള പരിഭാഷ, റഫറന്‍സ് ഇന്‍ഡക്സ് സഹിതം.പരിഭാഷകര് : അബ്ദുല്‍ ഹമീദ് മദനി - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
പ്രസാധകര് : മലിക് ഫഹദ് പ്രിന്‍റിങ്ങ് കോം,പ്ലെക്സ് ഫോര്‍ ഹോലി ഖുര്‍ആന്‍
Source : http://www.islamhouse.com/p/527
പുസ്തകങ്ങള്
- ഹജ്ജിണ്റ്റെ കര്മ്മ ശാസ്ത്രംഹജ്ജ് ചിത്ര സഹിതം വിവരിക്കുന്ന ലഖു കൃതി. ഓരോ ദിവസങ്ങളിലെയും കര്മ്മ ങ്ങളെക്കുറിച്ച് ക്രമപ്രകാരം വിവരിക്കുന്നതു കൊണ്ട് ഏതൊരു ഹാജിക്കും സഹായി കൂടാതെ ഹജ്ജിണ്റ്റെ പൂര്ണ്ണം രൂപം പഠിക്കാന്‍ സാധിക്കുന്നു.
എഴുതിയത് : ത്വലാല്‍ ഇബ്’നു അഹമദ് ഉകൈല്‍
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
Source : http://www.islamhouse.com/p/250919
- നോമ്പ് - ചോദ്യങ്ങള്‍, ഉത്തരങ്ങള്‍റമദാന്‍ മാസത്തിലെ നോമ്പിനെയും അനുബന്ധ കര്‍മ്മാനുഷ്ടാനങ്ങളെയും കുറിച്ചുള്ള നിരവധി സംശയങ്ങള്‍ക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള മറുപടി
എഴുതിയത് : പ്രൊഫ: മുഹമ്മദ് മോങ്ങം
പരിശോധകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/177668
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക് ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ
Source : http://www.islamhouse.com/p/190565
- ഹജ്ജ്, ഉംറകഅബാലയത്തില്‍ ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്ക്കൊരു ഗൈഡായി വര്ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എഴുതിയത് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്
പ്രസാധകര് : ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
Source : http://www.islamhouse.com/p/327146
- സ്നേഹപൂര്‍വ്വം മമ്മിക്ക്‌ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്‍ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/358876