വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍

  • മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍

    മുഹമ്മദ്‌ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ്‌ ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട്‌ സമൃദ്ധമായ ഒരു കൃതി. മുഹമ്മദ്‌ നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്‌

    എഴുതിയത് : അഹ്‌മദ്‌ ദീദാത്ത്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-വെസ്റ്റ് ദീര-രിയാദ്

    Source : http://www.islamhouse.com/p/333903

    Download :മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍മുഹമ്മദ്‌, മാനവരിലെ മഹോന്നതന്‍

പുസ്തകങ്ങള്

  • ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത്‌ കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്‌, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്‌. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്‌, മുസ്ലിമിന്‌ മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത്‌ പോലെ വ്യതിചലിച്ച്‌ പോയവന്ന് അതില്‍ നിന്ന്‌ പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.

    എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ്‌ - ജാമിഅ ഇസ്ലാമിയ

    Source : http://www.islamhouse.com/p/191788

    Download :ഇസ്ലാമിലെ നന്മകള്‍ഇസ്ലാമിലെ നന്മകള്‍

  • ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹ്ഹാബ്സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ്‌ ഹുസൈന്‍ ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.

    എഴുതിയത് : കുഞ്ഞിമുഹമ്മദ്‌ മദനി പറപ്പൂര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍

    Source : http://www.islamhouse.com/p/329078

    Download :ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹ്ഹാബ്

  • ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്‌. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്‌. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ്‌ സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട്‌ വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ്‌ സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ്‌ ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്‌. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക്‌ കൃത്യമായ ഉത്തരം ഇതിലുണ്ട്.

    പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര്‍ - മുഹമദ് സിയാദ് കനൂര്‍

    പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/358878

    Download :ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍

  • സന്താന പരിപാലനംഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില്‍ ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച്‌ വളര്‍ത്തേണ്ടത്‌ എങ്ങിനെ എന്ന്‌ മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ്‌ ജമീല്‍ സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : മുഹമ്മദ് ഷമീര്‍ മദീനി

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/60229

    Download :സന്താന പരിപാലനംസന്താന പരിപാലനം

  • ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി 'ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍' എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌.

    എഴുതിയത് : സയീദ്‌ ബിന്‍ അലീ ബിന്‍ വഹഫ്‌ അല്‍ കഹ്താനി

    Source : http://www.islamhouse.com/p/380091

    Download :ഹജ്ജ്‌, ഉംറ, സിയാറത്ത്‌ 2