മലയാളം - സൂറ സല്‍ സല - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ സല്‍ സല - छंद संख्या 8
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا ( 1 ) സല്‍ സല - Ayaa 1
ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا ( 2 ) സല്‍ സല - Ayaa 2
ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
وَقَالَ الْإِنسَانُ مَا لَهَا ( 3 ) സല്‍ സല - Ayaa 3
അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍.
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ( 4 ) സല്‍ സല - Ayaa 4
അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.
بِأَنَّ رَبَّكَ أَوْحَىٰ لَهَا ( 5 ) സല്‍ സല - Ayaa 5
നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ ( 6 ) സല്‍ സല - Ayaa 6
അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ( 7 ) സല്‍ സല - Ayaa 7
അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും.
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ ( 8 ) സല്‍ സല - Ayaa 8
ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും.

പുസ്തകങ്ങള്

  • ഹജ്ജും ഉംറയുംഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്‍മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നു

    എഴുതിയത് : ഹംസ ജമാലി

    പരിശോധകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌ - ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/185364

    Download :ഹജ്ജും ഉംറയുംഹജ്ജും ഉംറയും

  • സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/354866

    Download :സത്യ മതം

  • ഖുര്‍ആനിന്‍റെ മൗലികതവിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2301

    Download :ഖുര്‍ആനിന്‍റെ മൗലികതഖുര്‍ആനിന്‍റെ മൗലികത

  • ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354868

    Download :ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

  • മുതലാളിത്തം, മതം, മാര്‍ക്സിസം.മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2346

    Download :മുതലാളിത്തം, മതം, മാര്‍ക്സിസം.