വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മുസ്ലിം വിശ്വാസം
മുസ്ലിം വിശ്വാസം
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.എഴുതിയത് : മുഹമ്മദ് ജമീല് സൈനു
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
Source : http://www.islamhouse.com/p/354864
പുസ്തകങ്ങള്
- അല്ലാഹുപ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിടയില് വിഭിന്നമാണ്. വിശുദ്ധ ഖുര്ആനാണ് യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്. കേവലം ഒരു ശക്തിയോ, നിര്ഗുണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന് വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല് ആര്യധ്യനുമാണ് അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള് നല്കുന്ന കനപ്പെട്ട കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന് ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില് നിങ്ങള്ക്കു കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില് സംശയമില്ല.
എഴുതിയത് : മുഹമ്മദ് ഉഥ്മാന്
പരിശോധകര് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/334718
- പുകവലി മാരകമാണ്; നിഷിദ്ധവുംജനങ്ങള് നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച് രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്. അതു മ്ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില് അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന് അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.
എഴുതിയത് : ദാറുല് വത്വന് വൈഞ്ഞാനിക വിഭാഗം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/280632
- പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളുംആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്, നിബന്ധനകള്, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്, സമയങ്ങള്, സ്ഥലങ്ങള്, വിഭാഗങ്ങള്, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/350553
- സത്യ സന്ദേശംആദി മനുഷ്യനായ ആദം മുതല് മുഴുവന് പ്രവാചകന്മാരും ഏക ദൈവത്തില് നിന്ന് സ്വീകരിച്ചു പ്രബോധനം ചെയ്തത് ഒരൊറ്റ സന്ദേശമായിരുന്നു. അത് എന്താണെന്ന് ജനങ്ങളെ ഓര്മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക് അവരെ നയിക്കാനുമാണ് ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത് തന്നെ. ബൈബിള് ഖുര്ആന് താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില് സമര്പിക്കു കയാണ് ഈ കൃതി.
എഴുതിയത് : നാജി ഇബ്രാഹീം അര്ഫജ് - നാജി ഇബ്രാഹീം അര്ഫജ്
പരിഭാഷകര് : മുഹമ്മദ് നാസര് മദനി - മുഹമ്മദ് നാസ്വര് മദനി
Source : http://www.islamhouse.com/p/58124
- ദഅവത്തിന്റെ മഹത്വങ്ങള്ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്വഴിയില് പ്രവര്ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്സലീങ്ങളുടെ മാര്ഗ്ഗത്തില്ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.
എഴുതിയത് : അബ്ദുല് മലിക്ക് അല് ഖാസിം
പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/364628