വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » അത്തൗഹീദ്
അത്തൗഹീദ്
ഇസ്ലാമിന്റെ അടിസ്ഥാന ആദര്ശതമായ തൗഹീദീ ആശയത്തെ പ്രമാണങ്ങള് കൊണ്ട് വിശദീകരിക്കുന്ന ലളിത ഗ്രന്ഥമാണ് ഇത്. പ്രവാചകന്മാര് മുഴുവനും പ്രബോധനം ചെയ്ത ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വാക്യത്തിന്റെ താത്പര്യവും ശിര്ക്കി നെ സംബന്ധിച്ച കൃത്യമായ അറിവും ഈ കൃതി നമുക്ക് നല്കു്ന്നുണ്ട്. ഏകദൈവാരാധകരായ മുസ്ലിംകളില് ശിര്ക്ക് കടന്നു വരാതിരിക്കാനുള്ള വഴികളും, മുന്കിരുതലുകളും ഖുര്ആരനിന്റേയും സുന്നത്തിന്റേയും പൂര്വകസൂരികളായ പണ്ഡിതരുടെ ഉദ്ധരണികളിലൂടേയും വ്യക്തമാക്കുന്ന ഗ്രന്ഥവും കൂടിയാണ് ഇത്. ഓരോ മുസ്ലിമും വായിച്ചിരിക്കേണ്ട ഈ കൃതി തൗഹീദ്, ശിര്ക്ക് സംബന്ധമായ വിഷയങ്ങളില് കൃത്യമായ അവബോധം നല്കും് എന്ന് തീര്ച്ച്യായും പ്രതീക്ഷിക്കാം.പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/314501
പുസ്തകങ്ങള്
- കിതാബുത്തൗഹീദ്വിശുദ്ധ ഖുര്ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില് ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്ക്കന് വിശ്വാസങ്ങളേയും കര്മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ്
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
Source : http://www.islamhouse.com/p/193215
- ആരാധനകളും അബദ്ധങ്ങളുംചില മുസ്ലിം സഹോദര സഹോദരിമാര് ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള് ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
എഴുതിയത് : അബ്ദുല് അസീസ് അസ്സദ്ഹാന്
പരിശോധകര് : ഹംസ ജമാലി
പരിഭാഷകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/333901
- ഇസ്ലാമും അമുസ്ലിം ആഘോഷങ്ങളുംമുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില് പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന് പാടില്ലാത്ത സംഗതിയാണത്. ഖുര്ആനില് നിന്നും പ്രവാചക വചനങ്ങളില് നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില് നമുക്ക് ഉള്കാഴ്ച നല്കും എന്നതില് സംശയമില്ല.
എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/334047
- ഋതുമതിയാകുമ്പോള്സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ
Source : http://www.islamhouse.com/p/364626
- മുസ്ലിമിന്റെ രക്ഷാകവചം (ദുആകള്, ദിക്റുകള്)ആരാധനകള്, വിവാഹം, യാത്ര, ദിനചര്യകള്, വിപത്തുകള് ബാധിക്കുമ്പോള് തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്ത്ഥി ക്കാനും അവനെ പ്രകീര്ത്തിക്കാനും, ഖുര്ആനിലും സുന്ന ത്തിലും നിര്ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
എഴുതിയത് : സയീദ് ബിന് അലീ ബിന് വഹഫ് അല് കഹ്താനി
പരിഭാഷകര് : മുഹ്’യുദ്ദീന് തരിയോട്
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
Source : http://www.islamhouse.com/p/1083












