മലയാളം - സൂറ ജിന്ന്

മലയാളം

സൂറ ജിന്ന് - छंद संख्या 28
قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ( 1 ) ജിന്ന് - Ayaa 1
നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു.
يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا ( 2 ) ജിന്ന് - Ayaa 2
അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല.
وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا ( 3 ) ജിന്ന് - Ayaa 3
നമ്മുടെ രക്ഷിതാവിന്‍റെ മഹത്വം ഉന്നതമാകുന്നു. അവന്‍ കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.
وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا ( 4 ) ജിന്ന് - Ayaa 4
ഞങ്ങളിലുള്ള വിഡ്ഢികള്‍ അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്‍ശം നടത്തുമായിരുന്നു.
وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا ( 5 ) ജിന്ന് - Ayaa 5
ഞങ്ങള്‍ വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്‍റെ പേരില്‍ ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌. എന്നും (അവര്‍ പറഞ്ഞു.)
وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ( 6 ) ജിന്ന് - Ayaa 6
മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്‌) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.
وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا ( 7 ) ജിന്ന് - Ayaa 7
നിങ്ങള്‍ ധരിച്ചത് പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലെന്ന് എന്നും (അവര്‍ പറഞ്ഞു.)
وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ( 8 ) ജിന്ന് - Ayaa 8
ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി എന്നും (അവര്‍ പറഞ്ഞു.)
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا ( 9 ) ജിന്ന് - Ayaa 9
(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.)
وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا ( 10 ) ജിന്ന് - Ayaa 10
ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്‍മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞ് കൂടാ.
وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا ( 11 ) ജിന്ന് - Ayaa 11
ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തന്‍മാരുണ്ട്‌. അതില്‍ താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്‍ വിഭിന്ന മാര്‍ഗങ്ങളായിതീര്‍ന്നിരിക്കുന്നു. എന്നും (അവര്‍ പറഞ്ഞു.)
وَأَنَّا ظَنَنَّا أَن لَّن نُّعْجِزَ اللَّهَ فِي الْأَرْضِ وَلَن نُّعْجِزَهُ هَرَبًا ( 12 ) ജിന്ന് - Ayaa 12
ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ ധരിച്ചിരിക്കുന്നു
وَأَنَّا لَمَّا سَمِعْنَا الْهُدَىٰ آمَنَّا بِهِ ۖ فَمَن يُؤْمِن بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا ( 13 ) ജിന്ന് - Ayaa 13
സന്‍മാര്‍ഗം കേട്ടപ്പോള്‍ ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. അപ്പോള്‍ ഏതൊരുത്തന്‍ തന്‍റെ രക്ഷിതാവില്‍ വിശ്വസിക്കുന്നുവോ അവന്‍ യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും (അവര്‍ പറഞ്ഞു.)
وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَٰئِكَ تَحَرَّوْا رَشَدًا ( 14 ) ജിന്ന് - Ayaa 14
ഞങ്ങളുടെ കൂട്ടത്തില്‍ കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല്‍ ആര്‍ കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.
وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا ( 15 ) ജിന്ന് - Ayaa 15
അനീതി പ്രവര്‍ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക് ആയി തീരുന്നതാണ്‌. (എന്നും അവര്‍ പറഞ്ഞു.)
وَأَن لَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاءً غَدَقًا ( 16 ) ജിന്ന് - Ayaa 16
ആ മാര്‍ഗത്തില്‍ (ഇസ്ലാമില്‍) അവര്‍ നേരെ നിലകൊള്ളുകയാണെങ്കില്‍ നാം അവര്‍ക്ക് ധാരാളമായി വെള്ളം കുടിക്കാന്‍ നല്‍കുന്നതാണ്‌.
لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا ( 17 ) ജിന്ന് - Ayaa 17
അതിലൂടെ നാം അവരെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തന്‍റെ രക്ഷിതാവിന്‍റെ ഉല്‍ബോധനത്തെ വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവന്‍ (രക്ഷിതാവ്‌) പ്രയാസകരമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുന്നതാണ്‌. (എന്നും എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു.)
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ( 18 ) ജിന്ന് - Ayaa 18
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും.
وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا ( 19 ) ജിന്ന് - Ayaa 19
അല്ലാഹുവിന്‍റെ ദാസന്‍ (നബി) അവനോട് പ്രാര്‍ത്ഥിക്കുവാനായി എഴുന്നേറ്റ് നിന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന് ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( 20 ) ജിന്ന് - Ayaa 20
(നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.
قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ( 21 ) ജിന്ന് - Ayaa 21
പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്‍റെ അധീനതയിലല്ല.
قُلْ إِنِّي لَن يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا ( 22 ) ജിന്ന് - Ayaa 22
പറയുക: അല്ലാഹുവി (ന്‍റെ ശിക്ഷയി) ല്‍ നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയുമില്ല.
إِلَّا بَلَاغًا مِّنَ اللَّهِ وَرِسَالَاتِهِ ۚ وَمَن يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ( 23 ) ജിന്ന് - Ayaa 23
അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രബോധനവും അവന്‍റെ സന്ദേശങ്ങളും ഒഴികെ (മറ്റൊന്നും എന്‍റെ അധീനതയിലില്ല.) വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും.
حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا ( 24 ) ജിന്ന് - Ayaa 24
അങ്ങനെ അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അവര്‍ കണ്ടു കഴിഞ്ഞാല്‍ ഏറ്റവും ദുര്‍ബലനായ സഹായി ആരാണെന്നും എണ്ണത്തില്‍ ഏറ്റവും കുറവ് ആരാണെന്നും അവര്‍ മനസ്സിലാക്കികൊള്ളും.
قُلْ إِنْ أَدْرِي أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا ( 25 ) ജിന്ന് - Ayaa 25
(നബിയേ,) പറയുക: നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്‍റെ രക്ഷിതാവ് അതിന് അവധി വെച്ചേക്കുമോ എന്ന് എനിക്ക് അറിയില്ല.
عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا ( 26 ) ജിന്ന് - Ayaa 26
അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.
إِلَّا مَنِ ارْتَضَىٰ مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا ( 27 ) ജിന്ന് - Ayaa 27
അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ (ദൂതന്‍റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.
لِّيَعْلَمَ أَن قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَيْءٍ عَدَدًا ( 28 ) ജിന്ന് - Ayaa 28
അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്‍റെ ദൌത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്‍റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.

പുസ്തകങ്ങള്

  • കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ഹമീദ്‌ മദനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/329076

    Download :കൂടിക്കാഴ്ച്ച

  • ദഅവത്തിന്റെ മഹത്വങ്ങള്‍ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം

    പരിശോധകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364628

    Download :ദഅവത്തിന്റെ മഹത്വങ്ങള്‍ദഅവത്തിന്റെ മഹത്വങ്ങള്‍

  • കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ഹമീദ്‌ മദനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/329076

    Download :കൂടിക്കാഴ്ച്ച

  • ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംമലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ്‌ വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത്‌ സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്‌. പെണ്ണിനെ ആണാക്കിതീര്ക്കു താണ്‌ വിമോചനമെന്ന്‌ ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ‍' സകലവിധ വിധിവിലക്കുകളും പൊട്ടി‍ച്ചെറിഞ്ഞ്‌ 'സുഖിക്കുന്നതിന്റെ പേരാണത്‌ എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഈ കൃതി

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/314503

    Download :ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം

  • ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവുംഎന്താണ്‌ ദഅ്‌വത്തെന്നും ആരാണ്‌ ദഅ്‌വത്ത്‌ ചെയ്യേണ്ടതെന്നും എങ്ങിനെയാണത്‌ നിര്‍വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടുന്നു. ദഅ്‌ വാ പ്രവര്‍ത്തനങ്ങളെ മരവിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്‍ക്ക്‌ പ്രമാണബദ്ധമായ മറുപടി

    എഴുതിയത് : ഷമീര്‍ മദീനി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/177670

    Download :ദഅ്‌വത്ത്‌ ,പ്രാധാന്യവും പ്രയോഗവും

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share