മലയാളം - സൂറ നാസിആത്ത്

വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ നാസിആത്ത്

മലയാളം

സൂറ നാസിആത്ത് - छंद संख्या 46
وَالنَّازِعَاتِ غَرْقًا ( 1 ) നാസിആത്ത് - Ayaa 1
(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.
وَالنَّاشِطَاتِ نَشْطًا ( 2 ) നാസിആത്ത് - Ayaa 2
(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.
وَالسَّابِحَاتِ سَبْحًا ( 3 ) നാസിആത്ത് - Ayaa 3
ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.
فَالسَّابِقَاتِ سَبْقًا ( 4 ) നാസിആത്ത് - Ayaa 4
എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.
فَالْمُدَبِّرَاتِ أَمْرًا ( 5 ) നാസിആത്ത് - Ayaa 5
കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.
يَوْمَ تَرْجُفُ الرَّاجِفَةُ ( 6 ) നാസിആത്ത് - Ayaa 6
ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.
تَتْبَعُهَا الرَّادِفَةُ ( 7 ) നാസിആത്ത് - Ayaa 7
അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും
قُلُوبٌ يَوْمَئِذٍ وَاجِفَةٌ ( 8 ) നാസിആത്ത് - Ayaa 8
ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.
أَبْصَارُهَا خَاشِعَةٌ ( 9 ) നാസിആത്ത് - Ayaa 9
അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും.
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ ( 10 ) നാസിആത്ത് - Ayaa 10
അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ?
أَإِذَا كُنَّا عِظَامًا نَّخِرَةً ( 11 ) നാസിആത്ത് - Ayaa 11
നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ?)
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ ( 12 ) നാസിആത്ത് - Ayaa 12
അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ ( 13 ) നാസിആത്ത് - Ayaa 13
അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِالسَّاهِرَةِ ( 14 ) നാസിആത്ത് - Ayaa 14
അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.
هَلْ أَتَاكَ حَدِيثُ مُوسَىٰ ( 15 ) നാസിആത്ത് - Ayaa 15
മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى ( 16 ) നാസിആത്ത് - Ayaa 16
ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ( 17 ) നാസിആത്ത് - Ayaa 17
നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ( 18 ) നാസിആത്ത് - Ayaa 18
എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ( 19 ) നാസിആത്ത് - Ayaa 19
നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ?)
فَأَرَاهُ الْآيَةَ الْكُبْرَىٰ ( 20 ) നാസിആത്ത് - Ayaa 20
അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.
فَكَذَّبَ وَعَصَىٰ ( 21 ) നാസിആത്ത് - Ayaa 21
അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ ( 22 ) നാസിആത്ത് - Ayaa 22
പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.
فَحَشَرَ فَنَادَىٰ ( 23 ) നാസിആത്ത് - Ayaa 23
അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ( 24 ) നാസിആത്ത് - Ayaa 24
ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു.
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ ( 25 ) നാസിആത്ത് - Ayaa 25
അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.
إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ( 26 ) നാസിആത്ത് - Ayaa 26
തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌.
أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ( 27 ) നാസിആത്ത് - Ayaa 27
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
رَفَعَ سَمْكَهَا فَسَوَّاهَا ( 28 ) നാസിആത്ത് - Ayaa 28
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا ( 29 ) നാസിആത്ത് - Ayaa 29
അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ( 30 ) നാസിആത്ത് - Ayaa 30
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا ( 31 ) നാസിആത്ത് - Ayaa 31
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
وَالْجِبَالَ أَرْسَاهَا ( 32 ) നാസിആത്ത് - Ayaa 32
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
مَتَاعًا لَّكُمْ وَلِأَنْعَامِكُمْ ( 33 ) നാസിആത്ത് - Ayaa 33
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ( 34 ) നാസിആത്ത് - Ayaa 34
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം.
يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ( 35 ) നാസിആത്ത് - Ayaa 35
അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ( 36 ) നാസിആത്ത് - Ayaa 36
കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.
فَأَمَّا مَن طَغَىٰ ( 37 ) നാസിആത്ത് - Ayaa 37
(അന്ന്‌) ആര്‍ അതിരുകവിയുകയും
وَآثَرَ الْحَيَاةَ الدُّنْيَا ( 38 ) നാസിആത്ത് - Ayaa 38
ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ
فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ( 39 ) നാസിആത്ത് - Ayaa 39
(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ( 40 ) നാസിആത്ത് - Ayaa 40
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ( 41 ) നാസിആത്ത് - Ayaa 41
(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം.
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا ( 42 ) നാസിആത്ത് - Ayaa 42
ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു.
فِيمَ أَنتَ مِن ذِكْرَاهَا ( 43 ) നാസിആത്ത് - Ayaa 43
നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌?
إِلَىٰ رَبِّكَ مُنتَهَاهَا ( 44 ) നാസിആത്ത് - Ayaa 44
നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം.
إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا ( 45 ) നാസിആത്ത് - Ayaa 45
അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ.
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا ( 46 ) നാസിആത്ത് - Ayaa 46
അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക.)

പുസ്തകങ്ങള്

  • ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയുംഇത്തിബാഉസ്സുന്ന അഥവാ പ്രവാചകചര്യ പിന്‍പറ്റേണ്ട വിഷയത്തിലുള്ള ഗഹനമായ പഠനമാണ് ഈ ഗ്രന്ഥം. ഇത്തിബാഇന്റെ വിവിധ അര്‍ത്ഥതലങ്ങള്‍, ഇത്തിബാഇന്ന് ശരീഅത്തിലുള്ള സ്ഥാനം, ഇത്തിബാഇന്റെ മതവിധി, ഇത്തിബാഇന്ന് സഹായകമാകുന്നതും, തടസ്സമാകുന്നതുമായ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നു.

    എഴുതിയത് : ഫൈസല്‍ ഇബ്നു അലി ബഗ്ദാദി

    പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/180673

    Download :ഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയുംഇത്തിബാഉസ്സുന്ന: പ്രാമാണികതയും പ്രായോഗികതയും

  • മുസ്ലിം വിശ്വാസംലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : മിനിസ്റ്റ്റി ഓഫ്‌ ഇസ്ലാമിക്‌ അഫൈര്‍സ്‌

    Source : http://www.islamhouse.com/p/354864

    Download :മുസ്ലിം വിശ്വാസം

  • ആഗ്രഹ സഫലീകരണംആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത്‌ എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

    പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍

    Source : http://www.islamhouse.com/p/329072

    Download :ആഗ്രഹ സഫലീകരണം

  • ഋതുമതിയാകുമ്പോള്‍സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍ - ബദീഅ

    Source : http://www.islamhouse.com/p/364626

    Download :ഋതുമതിയാകുമ്പോള്‍

  • യതാര്‍ത്ഥ മതംഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

    എഴുതിയത് : ബിലാല്‍ ഫിലിപ്സ്

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354852

    Download :യതാര്‍ത്ഥ മതം

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share