വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ആദിആത്ത്
മലയാളം
സൂറ ആദിആത്ത് - छंद संख्या 11
فَوَسَطْنَ بِهِ جَمْعًا ( 5 )  
 
അതിലൂടെ (ശത്രു) സംഘത്തിന്റെ നടുവില് പ്രവേശിച്ചവയും (കുതിരകള്) തന്നെ സത്യം.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ( 6 )  
 
തീര്ച്ചയായും മനുഷ്യന് തന്റെ രക്ഷിതാവിനോട് നന്ദികെട്ടവന് തന്നെ.
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ( 7 )  
 
തീര്ച്ചയായും അവന് അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ( 8 )  
 
തീര്ച്ചയായും അവന് ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
പുസ്തകങ്ങള്
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.പരിശോധകര് : മുഹമ്മദ് കബീര് സലഫി Source : http://www.islamhouse.com/p/358876 
- അല് ഇസ്തിഗാസഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ് ഇസ്തിഗാസ. വിശ്വാസികള് ക്കിടയില് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ് ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില് പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില് വിശദീകരിക്കപ്പെടുന്നുണ്ട്. ഈ കൃതിയില്. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന് അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ് ഇത്.എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ് പരിശോധകര് : മുഹമ്മദ് കബീര് സലഫി Source : http://www.islamhouse.com/p/314505 
- സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ലപരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി Source : http://www.islamhouse.com/p/354866 
- അല് വലാഉ വല് ബറാഉഅല്ലാഹുവിന്റെ മാര്ഗ്ഗoത്തില് അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില് തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള് വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില് പങ്കെടുക്കല് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചി ചെയ്യുന്നു.എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന് അല് ഫൗസാന് പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി Source : http://www.islamhouse.com/p/245829 
- ഋതുമതിയാകുമ്പോള്സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന് പരിശോധകര് : അബ്ദുറസാക് സ്വലാഹി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ Source : http://www.islamhouse.com/p/364626 















