മലയാളം - സൂറ ബയ്യിന

മലയാളം

സൂറ ബയ്യിന - छंद संख्या 8
لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ ( 1 ) ബയ്യിന - Ayaa 1
വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ വ്യക്തമായ തെളിവ് തങ്ങള്‍ക്ക് കിട്ടുന്നത് വരെ (അവിശ്വാസത്തില്‍ നിന്ന്‌) വേറിട്ട് പോരുന്നവരായിട്ടില്ല.
رَسُولٌ مِّنَ اللَّهِ يَتْلُو صُحُفًا مُّطَهَّرَةً ( 2 ) ബയ്യിന - Ayaa 2
അതായത് പരിശുദ്ധി നല്‍കപ്പെട്ട ഏടുകള്‍ ഓതികേള്‍പിക്കുന്ന, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ദൂതന്‍ (വരുന്നതു വരെ)
فِيهَا كُتُبٌ قَيِّمَةٌ ( 3 ) ബയ്യിന - Ayaa 3
അവയില്‍ (ഏടുകളില്‍) വക്രതയില്ലാത്ത രേഖകളാണുള്ളത്‌.
وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ ( 4 ) ബയ്യിന - Ayaa 4
വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക് വ്യക്തമായ തെളിവ് വന്നുകിട്ടിയതിന് ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല.
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ( 5 ) ബയ്യിന - Ayaa 5
കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം
إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ ( 6 ) ബയ്യിന - Ayaa 6
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ ( 7 ) ബയ്യിന - Ayaa 7
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍.
جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ( 8 ) ബയ്യിന - Ayaa 8
അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്‌. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്‌.

പുസ്തകങ്ങള്

  • ദഅവത്തിന്റെ മഹത്വങ്ങള്‍ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം

    പരിശോധകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364628

    Download :ദഅവത്തിന്റെ മഹത്വങ്ങള്‍ദഅവത്തിന്റെ മഹത്വങ്ങള്‍

  • റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി

    പരിശോധകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പരിഭാഷകര് : ഹംസ ജമാലി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെ‍ന്‍റര്‍ - മജ്മഅ്‌

    Source : http://www.islamhouse.com/p/174555

    Download :റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?

  • യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള്‍ മുതല്‍ വീട്ടില്‍ തിരിച്ചെത്തുന്നത്‌ വരെ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്‍ത്ഥനകളും

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/193803

    Download :യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്രക്കാര്‍ ശ്രദ്ധിക്കുക

  • ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളുംമുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

    എഴുതിയത് : ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക

    പ്രസാധകര് : http://www.tafseer.info

    Source : http://www.islamhouse.com/p/252120

    Download :ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും

  • ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്: ചരിത്രവും സന്ദേശവുംഅന്ധവിശ്വാസങ്ങള്‍ കൊണ്ടും ബഹുദൈവാരാധന കൊണ്ടും മൂടപ്പെട്ടിരുന്ന അറേബ്യന്‍ രാജ്യങ്ങളെ തൌഹീദിന്റെ വെള്ളിവെളിച്ചം കൊണ്ട് സംസ്കരിച്ചെടുത്ത മഹാനായ ഇമാം മുഹമ്മദ്‌ ബ്നു അബ്ദുല്വഹാബിന്റെ ചരിത്രവും സന്ദേശവും വിശദമാക്കുന്ന പുസ്തകം.

    എഴുതിയത് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/318308

    Download :ശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്: ചരിത്രവും സന്ദേശവുംശൈഖ് മുഹമ്മദ്‌ ബ്നു അബ്ദുല്‍ വഹാബ്: ചരിത്രവും സന്ദേശവും

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share