മലയാളം - സൂറ ഹുമസ

മലയാളം

സൂറ ഹുമസ - छंद संख्या 9
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ( 1 ) ഹുമസ - Ayaa 1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالًا وَعَدَّدَهُ ( 2 ) ഹുമസ - Ayaa 2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ( 3 ) ഹുമസ - Ayaa 3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ( 4 ) ഹുമസ - Ayaa 4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَا أَدْرَاكَ مَا الْحُطَمَةُ ( 5 ) ഹുമസ - Ayaa 5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ اللَّهِ الْمُوقَدَةُ ( 6 ) ഹുമസ - Ayaa 6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ( 7 ) ഹുമസ - Ayaa 7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌ ( 8 ) ഹുമസ - Ayaa 8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٍ مُّمَدَّدَةٍ ( 9 ) ഹുമസ - Ayaa 9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

പുസ്തകങ്ങള്

  • ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്‍ഈമാന്‍ കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്‍ക്ക്‌ ഈ പുസ്തകത്തില്‍ നിന്നും ലഭിക്കും എന്നതില്‍ സംശയമില്ല.

    എഴുതിയത് : മുഹമ്മദ് ജമീല്‍ സൈനു

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354858

    Download :ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്‍

  • അല്‍ വലാഉ വല്‍ ബറാഉഅല്ലാഹുവിന്റെ മാര്ഗ്ഗoത്തില്‍ അടുക്കുകയും സ്നേഹിക്കുകയും അവന്റെ മാര്ഗ്ഗേത്തില്‍ തന്നെ അകലുകയും ചെയ്യുകയെന്ന ഇസ്ലാമിലെ അതിപ്രധാനമായ വലാഅ, ബറാഅ എന്നീ വിഷയങ്ങള്‍ വിശകലനം ചെയ്യുന്ന അമൂല്യ കൃതി. സംസാരം, വേഷവിധാനം, ആഘോഷങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്ച്ചി ചെയ്യുന്നു.

    എഴുതിയത് : സ്വാലിഹ് ഇബ്നു ഫൗസാന്‍ അല്‍ ഫൗസാന്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    Source : http://www.islamhouse.com/p/245829

    Download :അല്‍ വലാഉ വല്‍ ബറാഉഅല്‍ വലാഉ വല്‍ ബറാഉ

  • ഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതംഖബ്‌റാരാധനയും അതുമായി ബന്ധപ്പെട്ടു ‍ കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച്‌ സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്‌. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും

    എഴുതിയത് : അബ്ദുല്‍ മുന്‍ഇം അല്‍ജദാവി

    പരിശോധകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/289129

    Download :ഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതംഒരു ഖബര്‍ പൂജകന്റെ കുറ്റ സമ്മതം

  • ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍ഖുര്‍ആന്റെ സവിശേഷതകള്‍ , ഖുര്‍ ആന്‍ സ്ര്'ഷ്ടിച്ച അത്ഭുതങ്ങള്‍ , ഖുര്‍ ആന്‍ എന്തു കൊണ്ട് അതുല്യം ? , ഖുര്‍ ആനില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍, ശാസ്ത്രീയ സത്യങ്ങള്‍ തുടങ്ങിയവയുടെ വിശകലനം.

    എഴുതിയത് : ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/199797

    Download :ഖുര്‍ആന്‍ ഒരു സത്യാന്വേഷിയുടെ മുമ്പില്‍

  • കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ ഹമീദ്‌ മദനി

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/329076

    Download :കൂടിക്കാഴ്ച്ച

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share