വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്
- മഖ്ബറകളെ മസ്ജിദുകളാക്കുന്നവര്ക്കൊരു താക്കീത്അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള് അവന്റെ മസ്ജിദുകളാണ്. എന്നാല് മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള് വിശ്വാസികള്ക്കിടയില് ധാരാളമുണ്ട്. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ് ഖബറിടങ്ങള് ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത് എന്നത്. പ്രസ്തുത വിഷയത്തില്, സമൃദ്ധമായി രേഖകള് ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ് നിങ്ങള് വായിക്കാനിരിക്കുന്നത്.- എഴുതിയത് : മുഹമ്മദ് നാസറുദ്ദീന് അല് അല്ബാനി - പരിശോധകര് : മുഹമ്മദ് കബീര് സലഫി - പരിഭാഷകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് - പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ - Source : http://www.islamhouse.com/p/333905 
പുസ്തകങ്ങള്
- മുസ്ലിം മര്യാദകള് ദിനരാത്രങ്ങളില്മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില് പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല് ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില് ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള് വിശദമായി പ്രതിപാദിക്കുന്നു.പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര് പ്രസാധകര് : ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര്-ഷിഫ Source : http://www.islamhouse.com/p/329070 
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്മശാസ്ത്ര പുസ്തകങ്ങളില് ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള് കോര്ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്ക്ക് സുഗ്രാഹ്യമാവുന്ന തരത്തില് ലളിതമായ ശൈലിയില് വിശദീകരിക്കുന്നു.എഴുതിയത് : അബ്ദുല് റഹ്മാന് അല്-ശീഹ പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര് Source : http://www.islamhouse.com/p/329074 
- മൂന്നു അടിസ്ഥാന കാര്യങ്ങള് അതിന്നുള്ള തെളിവുകള്ഏതൊരു മുസ്ലിമും നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്. അവയില് പ്രമുഖമാണ് അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന് ഹൃദയത്തിലുള്ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച് ലളിതമായി വിവരിക്കുന്ന ലഘുരചനയാണ് ഇത്.എഴുതിയത് : മുഹമ്മദ് ബിന് അബ്ദുല് വഹ്ഹാബ് പരിശോധകര് : അബ്ദുറസാക് സ്വലാഹി പരിഭാഷകര് : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി Source : http://www.islamhouse.com/p/333899 
- ദഅവത്തിന്റെ മഹത്വങ്ങള്ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്വഴിയില് പ്രവര്ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്സലീങ്ങളുടെ മാര്ഗ്ഗത്തില്ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.എഴുതിയത് : അബ്ദുല് മലിക്ക് അല് ഖാസിം പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ് പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ Source : http://www.islamhouse.com/p/364628 
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.എഴുതിയത് : ഹുസൈന് അല് മൂസവീ Source : http://www.islamhouse.com/p/190565 















