മലയാളം - സൂറ ബുറൂജ്

മലയാളം

സൂറ ബുറൂജ് - छंद संख्या 22
وَالسَّمَاءِ ذَاتِ الْبُرُوجِ ( 1 ) ബുറൂജ് - Ayaa 1
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം.
وَالْيَوْمِ الْمَوْعُودِ ( 2 ) ബുറൂജ് - Ayaa 2
വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം.
وَشَاهِدٍ وَمَشْهُودٍ ( 3 ) ബുറൂജ് - Ayaa 3
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം.
قُتِلَ أَصْحَابُ الْأُخْدُودِ ( 4 ) ബുറൂജ് - Ayaa 4
ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ.
النَّارِ ذَاتِ الْوَقُودِ ( 5 ) ബുറൂജ് - Ayaa 5
അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍.
إِذْ هُمْ عَلَيْهَا قُعُودٌ ( 6 ) ബുറൂജ് - Ayaa 6
അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.
وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ( 7 ) ബുറൂജ് - Ayaa 7
സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു.
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّهِ الْعَزِيزِ الْحَمِيدِ ( 8 ) ബുറൂജ് - Ayaa 8
പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം.
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ( 9 ) ബുറൂജ് - Ayaa 9
ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
إِنَّ الَّذِينَ فَتَنُوا الْمُؤْمِنِينَ وَالْمُؤْمِنَاتِ ثُمَّ لَمْ يَتُوبُوا فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ الْحَرِيقِ ( 10 ) ബുറൂജ് - Ayaa 10
സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌.
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ( 11 ) ബുറൂജ് - Ayaa 11
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം.
إِنَّ بَطْشَ رَبِّكَ لَشَدِيدٌ ( 12 ) ബുറൂജ് - Ayaa 12
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു.
إِنَّهُ هُوَ يُبْدِئُ وَيُعِيدُ ( 13 ) ബുറൂജ് - Ayaa 13
തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും.
وَهُوَ الْغَفُورُ الْوَدُودُ ( 14 ) ബുറൂജ് - Ayaa 14
അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും,
ذُو الْعَرْشِ الْمَجِيدُ ( 15 ) ബുറൂജ് - Ayaa 15
സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും,
فَعَّالٌ لِّمَا يُرِيدُ ( 16 ) ബുറൂജ് - Ayaa 16
താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌.
هَلْ أَتَاكَ حَدِيثُ الْجُنُودِ ( 17 ) ബുറൂജ് - Ayaa 17
ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ?
فِرْعَوْنَ وَثَمُودَ ( 18 ) ബുറൂജ് - Ayaa 18
അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം).
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ( 19 ) ബുറൂജ് - Ayaa 19
അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌.
وَاللَّهُ مِن وَرَائِهِم مُّحِيطٌ ( 20 ) ബുറൂജ് - Ayaa 20
അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു.
بَلْ هُوَ قُرْآنٌ مَّجِيدٌ ( 21 ) ബുറൂജ് - Ayaa 21
അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു.
فِي لَوْحٍ مَّحْفُوظٍ ( 22 ) ബുറൂജ് - Ayaa 22
സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌.

പുസ്തകങ്ങള്

  • ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണംഖുര്‍ആന്‍, തൗഹീദ്‌, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത്‌ പരിപാലനം, ശിര്‍ക്ക്‌ തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/354860

    Download :ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം

  • ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍സംഗീതം ഇന്ന്‍ ലഹരിയായേക്കാള്‍ മാരകമായ സ്വാധീനം ചെലുത്തിയ സംഗതിയാണ്‌. പ്രായഭേദമെന്യെ എല്ലാവരും സംഗീതത്തിന്റെ പിടിയിലാണ്‌. കേള്‍വിക്കാരന്റെ മനസ്സില്‍ അതുണ്ടാക്കുന്ന വിപത്ത് ചില്ലറയല്ല. ഈമാനികമായി ദുര്‍ബലരായ വ്യക്തികളെ പിടികൂടാനുള്ള പിശാചിന്റെ ഫലപ്രദമായ തന്ത്രമാണ്‌ സംഗീതമെന്ന കാര്യത്തില്‍ സംശയമില്ല സംഗീതത്തോടുള്ള ഇസ്ലാമിക കാഴ്ചപ്പാട്‌ വിശ്വാസികള്‍ കൃത്യമായും അറിയേണ്ടതുണ്ട്. . എന്താണ്‌ സംഗീതത്തിന്റെ ഇസ്ലാമിക വിധി? സംഗീതം നിറഞ്ഞ ഗാനങ്ങളുടെ വിധി? പ്രമാണങ്ങളെ മുന്നില്‍ വെച്ചു കൊണ്ടുള്ള വിശദീകരണമാണ്‌ ഈ ചെറുകൃതിയിലൂടെ രചയിതാവ് നടത്തുന്നത്‌. സത്യമറിയാന്‍ കൊതിക്കുന്നവര്‍ക്ക്‌ കൃത്യമായ ഉത്തരം ഇതിലുണ്ട്.

    പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര്‍ - മുഹമദ് സിയാദ് കനൂര്‍

    പരിഭാഷകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/358878

    Download :ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍ഗാനം ; സംഗീതം: ഈസ്‌ ലാമിക വീക്ഷണത്തില്‍

  • ദഅവത്തിന്റെ മഹത്വങ്ങള്‍ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്‍മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്‍വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രബോധകന്‍ അമ്പിയാ മുര്‍സലീങ്ങളുടെ മാര്‍ഗ്ഗത്തില്‍ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്‌വകളും വിവരിക്കുന്ന അമൂല്യ രചന.

    എഴുതിയത് : അബ്ദുല്‍ മലിക്ക് അല്‍ ഖാസിം

    പരിശോധകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : അബ്ദുല്‍ ജബ്ബാര്‍ മദീനി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364628

    Download :ദഅവത്തിന്റെ മഹത്വങ്ങള്‍ദഅവത്തിന്റെ മഹത്വങ്ങള്‍

  • നോമ്പ് സുപ്രധാന ഫത്വകള്‍വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

    എഴുതിയത് : അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ലാഹ്‌ ബിന്‍ ബാസ്‌

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ റസാക്‌ ബാഖവി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/364921

    Download :നോമ്പ് സുപ്രധാന ഫത്വകള്‍നോമ്പ് സുപ്രധാന ഫത്വകള്‍

  • വിശ്വാസിനിപ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില്‍ ഒരു യാഥാര്‍ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്‍ഗുണങ്ങള്‍ വ്യക്തമാക്കുന്നു.

    എഴുതിയത് : നവാല്‍ ബിന്ത്ത് അബ്ദുല്ലാഹ്

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/205616

    Download :വിശ്വാസിനിവിശ്വാസിനി

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share